പറവൂര്‍: കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ എക്സൈസ് സംഘത്തിന്റെ പിടിയില്‍. പാലക്കാട് നെല്ലിക്കോട് സ്വദേശി മഹേഷ് (25), വാല്‍കുളമ്പ് സ്വദേശി രാജേഷ് (21) എന്നിവരാണ് അറസ്റ്റിലായത്.
തമിഴ്നാട്ടിലെ ആനമലയില്‍ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ട് വരുമ്പോഴാണ് ഇരുവരും പിടിയിലായത്. 1.3 കിലോഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്ന് കണ്ടെടുത്തത്. പറവൂര്‍ സ്വകാര്യ ബസ് സ്റ്റാന്‍ഡില്‍ നിന്നുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
തൃശ്ശൂര്‍, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ചാണ് വില്‍പ്പന നടത്തുന്നത്. കുന്നത്തുനാട് വടവുകോട് സ്വദേശി ഷാജി(40)യെ രണ്ട് കിലോഗ്രാം കഞ്ചാവുമായി കഴിഞ്ഞദിവസം പിടികൂടിയിരുന്നു. നേരത്തെ പിടികൂടിയ ചെറുകിട കഞ്ചാവ് വില്‍പ്പനക്കാരില്‍ നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത് എക്സൈസ് കോടതിയില്‍ ഹാജരാക്കിയ ശേഷം ഇരുവരെയും റിമാന്‍ഡ് ചെയ്തു.
Discussion about this post