റിയാദ്: ഫിലിപ്പൈനില്‍ പരിശീലനത്തിനിടെ വിമാനം കാണാതായി. സംഭവസമയം വിമാനത്തിന്റെ പരിശീലകന് അബ്ദുല്ല ഖാലിദ് അല്‍ ഷരീഫി(23)നെയും വിദ്യാര്‍ത്ഥിയെയും കാണാതായി. സൗദി എംബസിയാണ് ഇക്കാര്യം അറിയിച്ചത്. സൗദി ഏവിയേഷന്‍ വിദ്യാര്‍ത്ഥിയുടെ ഫിലിപ്പൈന്‍ പൗരനായ പരിശീലകനുമാണ് വിമാനത്തിലുണ്ടായിരുന്നത്.
സംഭവത്തില്‍ ഫിലിപ്പൈന്‍ അധികൃതരുടെ സഹായത്തോടെ വ്യാപക തെരച്ചില്‍ നടന്നുവരികയാണ്. ഫിലിപ്പൈന്‍ ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ അതോരിറ്റി തുടങ്ങിയവയുമായെല്ലാം സഹകരിച്ച് തെരച്ചില്‍ പുരോഗമിക്കുന്നുണ്ടെന്നും സൗദി എംബസി അറിയിച്ചു. അതേസമയം വിമാനം റാഞ്ചിയതാണെന്ന് സംശയമുള്ളതായി കാണാതായ സൗദി വിദ്യാര്‍ത്ഥിയുടെ കുടുംബം ആരോപിച്ചു.
Discussion about this post