കട്ടപ്പന: അമ്മയുടെ കാമുകന് ക്രൂരമായി മര്‍ദ്ദിച്ച ഇടുക്കി ഉപ്പുതറയിലെ കുട്ടിക്ക് വീണ്ടും മര്‍ദ്ദനമേറ്റെന്ന് പരാതി. അമ്മയാണ് കുഞ്ഞിനെ ക്രൂരമായി മര്‍ദ്ദിച്ചതെന്ന് പരാതിയില്‍ പറയുന്നു. കേസില്‍ പ്രതിയായ അമ്മ റിമാന്‍ഡിലായിരുന്നു. ജാമ്യത്തില്‍ ഇറങ്ങി വീട്ടില്‍ എത്തിയ അമ്മ കുഞ്ഞിനെ ഉപദ്രവിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടി ഉപ്പുതറ ആശുപത്രിയില്‍ ചികിത്സയിലാണ്. ജയിലില്‍ പോകാന്‍ കാരണം കുട്ടിയാണെന്ന് പറഞ്ഞായിരുന്നു അമ്മയുടെ മര്‍ദ്ദനം.
മെയ് 13 നാണ് കുട്ടിക്ക് അമ്മയുടെ കാമുകനില്‍ നിന്ന് മര്‍ദ്ദനമേറ്റത്. ഇതേ തുടര്‍ന്ന് പത്തേക്കര്‍ സ്വദേശി അനീഷിനെയും കുട്ടിയുടെ അമ്മയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കാമുകന് കുട്ടിയെ മര്‍ദ്ദിച്ചപ്പോള്‍ ഇവര്‍ എതിര്‍ത്തിരുന്നില്ല. അതാണ് അറസ്റ്റിലേക്ക് നീണ്ടത്. അമ്മയുടെ രഹസ്യബന്ധം അച്ഛന്റെ വീട്ടുകാരെ അറിയിക്കുമെന്ന് പറഞ്ഞതിനാണ് കുട്ടിയെ അമ്മയുടെ കാമുകന് അനീഷ് ചൂരല്‍ കൊണ്ട് ക്രൂരമായി മര്‍ദിച്ചത്.
കുട്ടിയുടെ വല്യമ്മയുടെ പരാതിയിലാണ് പോലീസ് കേസ് എടുത്തതും അനീഷിനെ അറസ്റ്റ് ചെയ്തതും. കുട്ടിയും സഹോദരിമാരും ഇപ്പോള്‍ വല്ല്യമ്മയുടെ സംരക്ഷണയിലാണ്. മര്‍ദ്ദനമേറ്റ കുട്ടിയുടെ അച്ഛന് തളര്‍വാതം വന്നു കിടപ്പിലായപ്പോള്‍ അമ്മ എട്ടും, അഞ്ചും, രണ്ടും വയസുള്ള പെണ്‍കുട്ടികളെയും കൊണ്ട് അനീഷിനൊപ്പം താമസം തുടങ്ങുകയായിരുന്നു.
Discussion about this post