തൃശ്ശൂര്‍: നരേന്ദ്ര മോഡിയെ എല്ലാവരും അഭിനന്ദിക്കുമ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ലക്ഷങ്ങളുടെ ഭൂരിപക്ഷത്തോടെ വയനാട്ടില്‍ നിന്ന് വിജയിച്ച രാഹുല്‍ ഗാന്ധിയെ പ്രമുഖരടക്കമുള്ളവര്‍ അവഗണിക്കുകയാണെന്ന് നടന് ഹരീഷ് പേരടി. ഇത്രയും വലിയ വിജയം നേടിയ ഈ മനുഷ്യനെ അഭിനന്ദിക്കാതിരുന്നത് നിങ്ങളുടെ സാംസ്കാരിക അപചയമാണെന്നും അദ്ദേഹം പറഞ്ഞു.
മോഡിക്ക് വിജയാശംസകള്‍ നേരാന്‍ സിനിമാക്കാരും ബിസിനസുകാരും മത നേതാക്കന്മാരും എല്ലാവരും ക്യൂ നില്‍ക്കുകയാണ്. പലരും രാഹുലിന്റെ വിജയത്തെ അഭിനന്ദിക്കാന്‍ മറന്നുപോവുകയാണെന്നും ഹരീഷ് പേരടി വിമര്‍ശിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
രാഹുലിനെ അഭിനന്ദിക്കാന്‍ നിങ്ങള്‍ മറന്നു പോവുന്നത് നിങ്ങളുടെ സാംസ്കാരിക അപചയമാണെന്നും രാഹുലിനെ പോലെയുള്ള മനുഷ്യത്വമുള്ള ആളുകള്‍ രാഷ്ട്രീയത്തില്‍ നിലനില്‍ക്കുന്നതാണ് ഈ രാജ്യത്തിലെ ഭാവിതലമുറയുടെ പ്രതീക്ഷയെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.
ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
മോദി പ്രധാനമന്ത്രിയാവും എന്നറിഞ്ഞപ്പോള്‍ അഭിനന്ദിക്കാന്‍ സിനിമക്കാരും ബിസിനസുകാരും മത നേതാക്കന്മാരും എല്ലാവരും ക്യൂ നില്‍ക്കുകയാണ്… അതേസമയം കേരളത്തില്‍ നിന്ന് ലക്ഷങ്ങളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ച ഈ മനുഷ്യനെ അഭിനന്ദിക്കാന്‍ നിങ്ങള്‍ മറന്നു പോവുന്നത് നിങ്ങളുടെ സാംസ്കാരിക അപചയമാണ്… ഈ മനുഷ്യന്റെ പേരില്‍ ഒരു കൂട്ടകൊലയുടെയും ആരോപണമില്ലാ… ഒരു വര്‍ഗ്ഗിയ കലാപത്തിനും ഇയാള്‍ക്ക് പങ്കില്ലാ.. രാഷ്ട്രീയമായി ഞാന്‍ എതിര് പക്ഷത്താണങ്കിലും സാര്‍ ഞാന്‍ നിങ്ങളെ ഹൃദയത്തിന്റെ ഭാഷയില്‍ അഭിനന്ദിക്കുകയാണ്… നിങ്ങള്‍ ഒരിക്കലും രാഷ്ടീയത്തില്‍ നിന്ന് രാജിവെക്കരുത്.. സമ്മര്‍ദ്ദങ്ങള്‍ ഏറെയുണ്ടായിട്ടും കേരളത്തില്‍ വന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കെതിരെ ഒന്നു പറയാതെ രാഷ്ട്രീയ അന്തസ്സ് കാണിച്ച നേതാവാണ് നിങ്ങള്‍ …… എത്ര സീറ്റുകളുടെ എണ്ണം കുറഞ്ഞാലും നിങ്ങളെ പോലെ മനുഷ്യത്വമുള്ള ആളുകള്‍ രാഷ്ട്രിയത്തില്‍ നിലനില്‍ക്കുന്നതാണ് ഈ രാജ്യത്തിലെ ഭാവിതലമുറയുടെ പ്രതീക്ഷ…
Discussion about this post