ജയ്പൂര്‍: സ്കൂളിന് പിന്നില്‍ യുവതിയുടെ മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. നൂല്ക്കമ്പികള് കൊണ്ട് കെട്ടിയനിലയിലാണ് മൃതദേഹം കിടന്നത്.
രാജസ്ഥാനിലെ കോട്ടയിലുള്ള സര്‍ക്കാര്‍ സ്കൂളിന്റെ പിന്നിലാണ് മൃതദേഹമടങ്ങിയ ബാഗ് കണ്ടെടുത്തത്.
നാട്ടുക്കാരാണ് ബാദ് ആദ്യം കണ്ടത് തുടര്‍ന്ന് അധികൃതരെ അറിയിച്ചു. ബാഗില്‍ നിന്ന് ദുര്‍ഗന്ധം പുറത്തേക്ക് വരാന്‍ തുടങ്ങിയതോടെയാണ് ബാഗ് പരിശോധിച്ചതും മൃതദേഹം കണ്ടതും.
അടിവയറ്റില്‍ വെട്ടേറ്റ നിലയിലാണ് മൃതദേഹം. പ്രഥമദൃഷ്ട്യാ ഇരുപതിനടുത്ത് പ്രായമുള്ള യുവതിയുടേതാണ് മൃതദേഹമെന്നും പൊലീസ് പറഞ്ഞു. മൃതദേഹം കോട്ടയിലെ എംബിഎസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post