ന്യൂഡല്‍ഹി: സുനന്ദ പുഷ്കര്‍ കേസില്‍ ഡല്‍ഹി പോലീസിന്റെ വിജിലന്‍സ് റിപ്പോര്‍ട്ടും പരിഗണിക്കണമെന്ന ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമിയുടെ ആവശ്യം കോടതി തള്ളി. നേതാവിനെതിരെ രൂക്ഷവിമര്‍ശനം നടത്തി. പ്രത്യേക സിബിഐ കോടതിയാണ് നേതാവിന്റെ ആവശ്യം തള്ളിയത്. ഈ ആവശ്യമുന്നയിച്ച് കോടതിയെ സമീപിക്കാനുള്ള അവകാശം സ്വാമിക്കില്ലെന്ന് സിബിഐ കോടതി ജഡ്ജി നിരീക്ഷിച്ചു.
സുനനന്ദ പുഷകര്‍ കേസ് ജൂലായ് നാലിന് കോടതി വീണ്ടും പരിഗണിക്കും. സ്വാമിക്ക് കേസുമായി യാതൊരു ബന്ധവുമില്ലെന്നും ആവശ്യം നിരസിക്കണമെന്നും അഭിഭാഷകന് വാദിച്ചു. കേസില്‍ തെളിവ് നശിപ്പിക്കപ്പെട്ടുവെന്ന പരാമര്‍ശമുള്ള വിജിലന്‍സ് റിപ്പോര്‍ട്ട് കോടതി പരിഗണിക്കണമെന്ന ആവശ്യമാണ് സുബ്രഹ്മണ്യന് സ്വാമി ഉന്നയിച്ചത്.
Discussion about this post