തൃശ്ശൂര്‍: വീണ്ടും അധികാരത്തില്‍ എത്തുന്ന മോഡിക്കും എന്‍ഡിഎയ്ക്കും എങ്ങും അഭിനന്ദന പ്രവാഹമാണ്. ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ഗംഭീര ഭൂരിപക്ഷത്തിനാണ് എന്‍ഡിഎ വിജയിച്ചത്. ഇപ്പോഴിതാ വീണ്ടും അധികാരത്തില്‍ എത്തിയ മോഡിയെ അഭിനന്ദിച്ച് സംവിധായകന് ശ്രീകുമാര്‍ മേനോന് രംഗത്ത് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം മോഡിയെ അഭിനന്ദിച്ചത്.
ഒരു വോട്ടര്‍ എന്ന നിലയില്‍ ഭൂരിപക്ഷം ഇന്ത്യക്കാരുടെ ഹിതം മാനിക്കേണ്ടത് നമ്മുടെ കടമയാണെന്നും ഇന്ത്യന്‍ ജനത രണ്ടാമൂഴം നല്കിയ നരേന്ദ്ര മോഡിക്ക് അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും എന്നാണ് ശ്രീകുമാര്‍ മേനോന് ഫേസ്ബുക്കില്‍ കുറിച്ചത്.
ശ്രീകുമാര്‍ മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം,
ഇന്ത്യയിലെ ഒരു വോട്ടര്‍ എന്ന നിലയില്‍ ഭൂരിപക്ഷം ഇന്ത്യക്കാരുടെ ഹിതം മാനിക്കേണ്ടത് നമ്മുടെ കടമയാണ്…ഇന്ത്യന്‍ ജനത രണ്ടാമൂഴം നല്കിയ ശ്രീ നരേന്ദ്ര മോദിജിക്ക് അഭിനന്ദനങ്ങളും അഭിവാദ്യങ്ങളും!ഇന്ത്യയെയും എല്ലാ ഇന്ത്യക്കാരേയും ഒന്നായിക്കണ്ട് വികസനക്കുതിപ്പ് സാധ്യമാക്കാന്‍ അങ്ങേയ്ക്ക് കഴിയട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു…
Discussion about this post