തൃശ്ശൂര്‍: പതിനേഴാം ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ ഫലം വളരെ കൃത്യമായി പ്രവചിച്ച് കൈയടി നേടിയിരിക്കുകയാണ് നാദാപുരം സ്വദേശിയായ മുഹമ്മദ്ദ് അലി പികെ എന്ന യുവാവ്. ഫേസ്ബുക്കിലൂടെ ആണ് അലി തെരഞ്ഞെടുപ്പ് ഫലം പ്രവചിച്ചത്. റിസള്‍ട്ട് വന്നതിന് ശേഷം ഈ പോസ്റ്റ് വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ഏപ്രില്‍ നാലിനാണ് മുഹമ്മദ് അലി ഫേസ്ബുക്കില്‍ ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന് തോല്‍ക്കുമെന്നും ബാക്കി പത്തൊമ്പത് സീറ്റുകളും യുഡിഎഫ് നേടുമെന്നും പ്രവചിച്ചത്. വേണ്ടവര്‍ക്ക് ഇത് സ്ക്രീന്‍ ഷോട്ട് എടുത്തുവെയ്ക്കാമെന്നും അലി അന്ന് പറഞ്ഞിരുന്നു. എന്നാല്‍ അന്ന് ഈ പോസ്റ്റിന് താഴെ ഒരിക്കലും നടക്കാത്ത ആഗ്രഹം എന്നാണ് പലരും കമന്റ് ചെയ്തത്. എന്നാല്‍ ഫലം പുറത്തുവന്നതോടെ ഈ പോസ്റ്റ് ഹിറ്റായി മാറിയിരിക്കുകയാണ്. ‘നീ മരണ മാസാണെന്നും പുലിയല്ല, പുപ്പുലിയാണെന്ന് പറഞ്ഞാണ് പലരും ഈ പോസ്റ്റിന് ഇപ്പോള്‍ കമന്റ് ചെയ്തിരിക്കുന്നത്. നാളെ മഴ പെയ്യുമോ, ഭാര്യ ഗര്‍ഭിണിയാണ്, കുട്ടി ഏതാണെന്ന് പറയാമോ എന്നുള്ള രസകരമായ കമന്റുകളും ഇതിന്
താഴെ വന്നിട്ടുണ്ട്.
‘ഇങ്ങനെയൊക്കെ ആവൂന്ന് അറിഞ്ഞിരുന്നെങ്കില്‍ രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി ആക്കാമായിരുന്നു ബല്ലാത്തൊരു പ്രവചനം ആയിപ്പോയി’ എന്നാണ് മുഹമ്മദ് അലി പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്തായാലും സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരമാണ് ഇയാള്‍.
Discussion about this post