കൊച്ചി: പ്രളയത്തിന് കാരണം ഡാമുകള്‍ തുറന്നതാണെന്ന അമിക്കസ്ക്യൂറിയുടെ നിരീക്ഷണം വിചിത്രമെന്ന് ഡാം സേഫ്റ്റി ചെയര്മാന് ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്. ഇക്കാര്യത്തില്‍ ജല കമ്മീഷന് വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നും ഡാം സേഫ്റ്റി ചെയര്മാന് പറയുന്നു. അമിക്കസ് ക്യൂറിയുടേത് ശാസ്ത്രീയമായ പഠനം അല്ല.
ഡാമുകള്‍ വെള്ളം പിടിച്ചു നിര്‍ത്തിയില്ലായിരുന്നെങ്കില്‍ ഇതിലും വലിയ അപകടങ്ങള്‍ ഉണ്ടായേനെ ,ഡാമുകള്‍ തുറന്നു വിട്ടു ആളെ കൊന്നു എന്ന് പറയുന്നത് വെറും വിഡ്ഢിത്തം മാത്രമെന്നും ഡാം സേഫ്റ്റി ചെയര്മാന് വിശദീകരിച്ചു.
പല രേഖകളെയും ദുര്‍വ്യാഖ്യാനം ചെയ്ത് തയ്യാറാക്കിയതാണ് അമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ട്. അതി വര്‍ഷത്തെ തുടര്‍ന്ന് ഡാമില്‍ ഒഴുകി വന്ന ജലത്തിന്റെ അളവിലോ അതില്‍ കുറഞ്ഞ അളവിലോ ഉള്ള ജലം മാത്രമാണ് പുറത്തേക്ക് ഒഴുക്കിയത്. ഈ വസ്തുത അവഗണിച്ചു കൊണ്ടാണ് അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഡാമുകള്‍ ഒരുമിച്ച് തുറന്ന് വിട്ടു എന്നത് വസ്തുതാപരമല്ല. അപ്രതീക്ഷിതമായ റെക്കോര്‍ഡ് മഴയാണ് പ്രളയത്തിന് കാരണം. അമിക്കസ് ക്യൂറി ആശ്രയിച്ച രണ്ടു പഠന റിപ്പോര്‍ട്ടുകള്‍ ഇത് ശരിവക്കുന്നുമുണ്ട്.
Discussion about this post