ലഖ്നൗ: എക്സിറ്റ് പോള്‍ ഫലത്തിന് പിന്നാലെ ബിജെപിയെ പിന്തുണച്ച അനുയായിയെ പുറത്താക്കി മായാവതി. മായാവതിയുടെ ഉറ്റ അനുയായിയും മുന്‍ മന്ത്രിയുമായ രാംവീര് ഉപാധ്യയെയാണ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്.
യുപിയിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി നിലപാടെടുത്ത ഇദ്ദേഹത്തിനെതിരെ നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു. ചീഫ് വിപ്പ് പദവിയില്‍ നിന്നും ഇദ്ദേഹത്തെ പുറത്താക്കിയിട്ടുണ്ട്. അതേസമയം, സദാബാദിലെ എംഎല്‍എല്‍ ആയി ഇദ്ദേഹം തുടരും.
അലിഗര്‍, ഫത്തേപൂര്‍ സിക്രി, ഹത്രാസ് തുടങ്ങിയ മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചെന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോവുകയായിരുന്നെന്നും ജനറല്‍ സെക്രട്ടറി മേവാ ലാല്‍ ഗൗതം പ്രസ്താവനയില്‍ അറിയിച്ചു. നേരത്തെ ഫത്തേപൂര്‍ സിക്രിയില്‍ നിന്നും കോണ്‍ഗ്രസിനും ബിജെപിക്കുമെതിരെ മത്സരിക്കാന്‍ ഉപാധ്യായയുടെ ഭാര്യ സീമാ ഉപാധ്യായയോട് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നെങ്കിലും അവര്‍ അത് നിരാകരിക്കുകായിരുന്നു.
Discussion about this post