പൂനെ: ബര്‍ഗറില്‍ ചില്ലുകഷ്ണം കണ്ടെത്തിയതിനെ തുടര്‍ന്ന് ബര്‍ഗര്‍ കിങ് ജീവനക്കാരനെ പോലീസ് പിടികൂടി. പൂനെയിലാണ് സംഭവം. ഇവിടുത്തെ ഫെര്ഗുസന് കോളേജ് റോഡിലെ റെസ്റ്റോറന്റില്‍ നിന്ന് ബര്‍ഗര്‍ കഴിച്ച് തൊണ്ടയില്‍ ചില്ലുകഷണങ്ങള്‍ കൊണ്ട് മുറിവേറ്റ 31കാരനായ സാജിത് അജ്മുദ്ദീന്‍ പഠാന് ആശുപത്രിയില്‍ ചികിത്സയിലാണ്.
കഴിഞ്ഞ ദിവസമാണ് സാജിതും സുഹൃത്തുക്കളും ഇവിടെ ഭക്ഷണം കഴിക്കാനെത്തിയത്. ഇവര്‍ മൂന്ന് വെജിറ്റേറിയന്‍ ബര്‍ഗറും ഒരു ചിക്കന്‍ ബര്‍ഗറുമാണ് ഓര്‍ഡര്‍ ചെയ്തത്. സാജിതിന് ബര്‍ഗര്‍ കഴിച്ചതിന് ശേഷം തൊണ്ടയില്‍ അസ്വസ്ഥത അനുഭവപ്പെട്ടു. ഇതേ തുടര്‍ന്ന് ഇവര്‍ ബര്‍ഗര്‍ പരിശോധിച്ചപ്പോഴാണ് തീരെ ചെറിയ ചില്ലുകഷണങ്ങള്‍ കണ്ടെത്തിയത്.
തുടര്‍ന്ന് സാജിത് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പരാതിയില്‍ ബര്‍ഗര്‍ കിങ് ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. ഒരാളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. നിലവില്‍ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം പോലീസ് നടത്തുന്നുണ്ട്.
Discussion about this post