ചെന്നൈ: നടനും മക്കള്‍ നീതിമയ്യം പാര്‍ട്ടി സ്ഥാപകനുമായ കമല്‍ ഹാസന് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. മദ്രാസ് ഹൈകോടതിയിലെ മധുരൈ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യ തീവ്രവാദി ഹിന്ദുവാണെന്നും അത് ഗാന്ധിജിയെ കൊന്ന നാഥുറാം ഗോഡ്സെയാണെന്നും കമല്ഹാസന് പ്രസ്താവിച്ചിരുന്നു. ഇതിനെതിരെ ഹിന്ദു മുന്നണി കക്ഷിയാണ് പരാതി നല്‍കിയത്. ഇതിന് പിന്നാലെ തനിക്ക് സുരക്ഷയൊരുക്കണമെന്ന് കമല്‍ ആവശ്യപ്പെട്ടിരുന്നു.
സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ നല്കിയ പരാതികളുടെ അടിസ്ഥാനത്തില്‍ തമിഴ്നാട്ടില്‍മാത്രം 76 പൊലീസ് സ്റ്റേഷനുകളിലാണ് കമല്‍ ഹാസനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. മതവിദ്വേഷം പരത്തുന്നതിന്റെ പേരില്‍ അറവകുറിച്ചി പോലീസ് കമല്‍ ഹാസന്റെ പേരില്‍ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തു. ഇതേ തുടര്‍ന്നാണ് കമല്‍ ഹാസന് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.
Discussion about this post