തിരുവനന്തപുരം: പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്റെ ട്രയല്‍ അലോട്ട്മെന്റ് ഇന്ന് രാവിലെ പത്ത് മണിക്ക് പ്രസിദ്ധീകരിക്കും. www.hscap.kerala.gov.in എന്ന പോര്‍ട്ടലിലാണ് ലിസ്റ്റ് പ്രസിദ്ധീകരിക്കുക. വിദ്യാര്‍ത്ഥികള്‍ക്കുള്ള നിര്‍ദേശങ്ങളും ഈ വെബ്സൈറ്റില്‍ നിന്ന് ലഭിക്കും.
പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിന്റെ ട്രയല്‍ റിസല്‍ട്ട് ചൊവ്വാഴ്ച വരെ വിദ്യാര്‍ത്ഥികള്‍ക്ക് പരിശോധിക്കാന്‍ സാധിക്കും. വെള്ളിയാഴ്ച നടക്കുന്ന ഒന്നാം അലോട്ട്മെന്റിലെ സാധ്യത സൂചിപ്പിക്കുന്നതായിരിക്കും ട്രയല്‍ അലോട്ട്മെന്റ്.
ട്രയല്‍ അലോട്ട്മെന്റിനുശേഷവും വിദ്യാര്‍ത്ഥികള്‍ക്ക് ഓപ്ഷനുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ തിരുത്തലുകള്‍ ഉണ്ടെങ്കില്‍ അത് ചെയ്യാന്‍ സാധിക്കും. ഇതിനായി തിരുത്തലിനുള്ള അപേക്ഷ ചൊവ്വാഴ്ച വൈകീട്ട് നാലുമണിക്കു മുമ്പ് ആദ്യം അപേക്ഷിച്ച സ്കൂളുകളില്‍ സമര്‍പ്പിക്കണം. തെറ്റായ വിവരങ്ങള്‍ ഉണ്ടെങ്കില്‍ അലോട്ട്മെന്റ് റദ്ദാക്കപ്പെടുന്നതാണ്.
Discussion about this post