ന്യൂഡല്‍ഹി: പതിനേഴാം ലോക്സഭയിലേക്കുള്ള ഏഴാമത്തേയും അവസാനത്തേയും ഘട്ടത്തിലെ വോട്ടെടുപ്പ് ഇന്ന് നടക്കും. മോഡി മത്സരിക്കുന്ന വാരണാസി ഉള്‍പ്പടെ 59 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.
ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങള്‍, പഞ്ചാബിലെ 13, ബീഹാറിലും മധ്യപ്രദേശിലുമായി എട്ട് വീതം മണ്ഡലങ്ങളിലും പശ്ചിമബംഗാളിലെ ഒമ്പത് മണ്ഡലങ്ങളിലും ഹിമാചല്‍പ്രദേശ്, ജാര്‍ഖണ്ഡ് സംസ്ഥാനങ്ങളിലുമായി അഞ്ച് മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 6 മണിവരെയാണ് വോട്ടെടുപ്പ്.
വോട്ടെടുപ്പ് അവസാനിക്കുന്നതോടെ എക്സിറ്റ് പോള്‍ സൂചനകള്‍ ഇന്ന് പുറത്തു വരും. അതേസമയം അവസാനഘട്ട വോട്ടെടുപ്പ് നടക്കുന്ന ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി കേദാര്‍നാഥില്‍ ധ്യാനത്തിലാണ്.
Discussion about this post