തിരുവനന്തപുരം: ‘മാന്യമായ പെരുമാറ്റം, സ്നേഹത്തോടെയുള്ള ഇടപെടല്‍’ ഇത് കല്ലട ബസിലെ ജീവനക്കാരെ കുറിച്ചുള്ള യാത്രികരുടെ അഭിപ്രായമാണ്. നിയമ നടപടികളും ഉയര്‍ന്നു വന്ന പ്രതിഷേധങ്ങളുടെയും ഫലമാണെന്നാണ് സോഷ്യല്‍മീഡിയയുടെ വാദം. സംഭവം സത്യമാണ്. സര്‍ക്കാരും സോഷ്യല്‍മീഡിയയും ഒന്നടങ്കമാണ് കൈകോര്‍ത്തത്. യാത്രികരെ ക്രൂരായി മര്‍ദ്ദിച്ച കല്ലട ജീവനക്കാരുടെ പെരുമാറ്റം വലിയ ചര്‍ച്ചയ്ക്ക് വഴിവെച്ചതോടെയാണ് കല്ലട ബസിന്റെ കാര്യത്തില്‍ തീരുമാനമായത്.
യാത്രികരെ മര്‍ദ്ദിച്ച ദൃശ്യങ്ങള്‍ എത്തിയതോടെ പലയിടങ്ങളിലുള്ള കല്ലടയിലെ ഓഫീസുകളും മറ്റും അടിച്ചു തകര്‍ത്തിരുന്നു. ബസുകളെ താറടിച്ചും പരിഹസിച്ചും ട്രോളുകളും മറ്റും സമൂഹമാധ്യമങ്ങളിലും നിറഞ്ഞിരുന്നു. ഇവയെല്ലാത്തിന്റെയും ഫലമാണ് ഇപ്പോള്‍ യാത്രികരുടെ ഭാഗത്ത് നിന്ന് വരുന്ന നല്ല പ്രതികരണങ്ങളെന്ന് സൈബര്‍ ലോകം ഒരേ സ്വരത്തില്‍ പറയുന്നു. ഇപ്പോള്‍ കാര്യമായ പരാതികള്‍ കല്ലടയില്‍ നിന്ന് ഉണ്ടാകുന്നില്ലെന്നാണ് വിവരം. അതേസമയം കല്ലട ബസ് കൊണ്ട് സര്‍ക്കാരിനും വലിയ നേട്ടമാണ് ഉണ്ടായത്.
അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ നിയമലംഘനം തടയാന്‍ കര്‍ശന നടപടികളുമായി നീങ്ങുകയാണ് ഗതാഗതവകുപ്പ്. കര്‍ശനമായ പരിശോധനയില്‍ നിയമം ലംഘിച്ച് ഓടുന്ന അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളില്‍ നിന്ന് മോട്ടോര്‍വാഹന വകുപ്പ് ഇതുവരെ പിഴയായി ഈടാക്കിയത് 1.32 കോടി രൂപയോളമാണ്. ഏപ്രില്‍ 24 ന് തുടങ്ങിയ പരിശോധനയില്‍ വെറും 20 ദിവസം കൊണ്ടാണ് ഇത്രയും തുക ഖജനാവിന് മുതല്‍ക്കൂട്ടായത്. ഇത് സര്‍ക്കാരിന് വലിയ നേട്ടം തന്നെയാണെന്നാണ് വിലയിരുത്തല്‍.
Discussion about this post