ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോഡി നില്ക്കുന്ന ചിത്രം വ്യാജം. കഴിഞ്ഞ ദിവസമായി മുന്‍ പന്തിയില്‍ ഇന്ദിരാഗാന്ധിയും പിന്‍നിരയില്‍ മോഡിയും നില്ക്കുന്ന ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ഗ്രൂപ്പ് ഫോട്ടോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു.
ഒരു ഗുജറാത്തി വാട്സ്ആപ് ഗ്രൂപ്പിലാണ് ചിത്രം ആദ്യം പ്രത്യക്ഷപ്പെട്ടത്. സാഹേബ് കോണ്‍ഗ്രസുകാരനായി, ഭക്തന്മാര്ക്ക് ഇനി എന്താണ് പറയാനുള്ളത് എന്ന ക്യാപ്ഷനോടെയാണ് ചിത്രം പ്രചരിച്ചത്.
എന്നാല്‍ ഈ ചിത്രം ഫോട്ടോഷോപ്പാണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ആള്‍ട്ട് ന്യൂസ്. യഥാര്‍ത്ഥ ചിത്രത്തില്‍ നരേന്ദ്ര മോഡി ഇല്ല. ചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത് ദി ക്വിന്റ് ആണ്.
കന്നഡ സൂപ്പര്‍സ്റ്റാര്‍ ഡോ.രാജ്കുമാറിന് ആദരമര്‍പ്പിച്ച് പുറത്തുവിട്ട ലേഖനത്തിലാണ് മോഡിയും ഇന്ദിരാഗാന്ധിയും ഒപ്പം നില്ക്കുന്ന ചിത്രമുള്ളത്. ഇതിനെ ഫോട്ടോഷോപ്പ് ചെയ്ത് നരേന്ദ്ര മോഡിയുടെ ചിത്രം കൂട്ടിച്ചേര്‍ത്തിരിക്കുകയാണെന്ന് തെളിവ് സഹിതം ആള്‍ട്ട് ന്യൂസ് പുറത്തുവിട്ടിരിക്കുന്നത്.
Discussion about this post