ന്യൂഡല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ബംഗാളില്‍ ഗുണ്ടകളുമായി എത്തി അക്രമം നടത്തിയെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആരോപണത്തിനെതിരേ ബിജെപി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി.
അമിത്ഷായെ ഗുണ്ടയെന്നു വിളിച്ച മമതയ്ക്കും കൂട്ടാളികള്‍ക്കുമെതിരേ നടപടിവേണമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.
തൃണമൂല്‍ പ്രവര്‍ത്തകരാണ് അമിത്ഷായുടെ റോഡ് ഷോയ്ക്കിടെ വ്യാപക അക്രമം നടത്തിയതെന്നും ജാവദേക്കര്‍ ആരോപിച്ചു. പ്രകാശ് ജാവദേക്കറും മുക്താര്‍ അബ്ബാസ് നഖ്വിയും തെര. കമ്മീഷനു മുന്നില്‍ നേരിട്ട് ഹാജരായാണ് പരാതി നല്‍കിയത്.
Discussion about this post