തൃശ്ശൂര്‍: പലപ്പോഴും വിവാദങ്ങളില്‍ നിറഞ്ഞു നില്ക്കുന്ന ഐപിഎസ് ഉദ്യോഗസ്ഥനാണ് യതീഷ് ചന്ദ്ര. പുതുവയ്പ്പിന് സമരക്കാരെ തല്ലിയതും ശബരിമല വിഷയവും അദ്ദേഹത്തെ വിവാദത്തിലാക്കിയിരുന്നു. എന്നാല്‍ പ്രളയ കാലത്തെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സോഷ്യല്‍ മീഡിയ അദ്ദേഹത്തിന് കൈയ്യടി നേടി കൊടുക്കുകയും ചെയ്തിരുന്നു. ദുരിതാശ്വാസ സാമഗ്രികള്‍ നിറച്ച ചാക്കുകെട്ട് ഒറ്റയ്ക്ക് ചുമലിലേറ്റുന്ന യതീഷ് ചന്ദ്രയുടെ വീഡിയോ അന്ന് വൈറലാവുകയും ചെയ്തു.
അതുപോലെ പൂരാവേശത്തിനിടെ ആര്‍പ്പോ വിളിക്കുന്ന യതീഷ് ചന്ദ്രയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചെണ്ട മേളം ആസ്വദിച്ച് മേളത്തിനൊപ്പം താളം പിടിച്ച് യതീഷ് ചന്ദ്രയും ജനങ്ങള്‍ക്കൊപ്പം കൂടി.
കലിപ്പ് ലുക്കില്‍ മാത്രം കാണാറുള്ള ഉദ്യോഗസ്ഥനെ പൂരപ്പറമ്പില്‍ തികഞ്ഞ ആസ്വാദകനായി എത്തിയതോടെ പൂരപ്രേമികള്‍ക്ക് കൂടുതല്‍ ആവേശമേറുകയും ചെയ്തു. ചിലര്‍ക്ക് ഒരു മോഹം. താളത്തില്‍ കൈയ്യടിച്ച് ഒരു ചിയേഴ്സ് പറയണമെന്ന്. കൈ നീട്ടിയ യുവാവിനെ യതീഷ് ചന്ദ്ര നിരാശനാക്കിയില്ല. ഗൗരവം മാറ്റിവച്ച് യുവാക്കള്‍ക്ക് കൈകൊടുത്ത് പൂരത്തിന്റെ പൂരത്തിനൊപ്പം അദ്ദേഹം കൂടി. ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.
Discussion about this post