മലപ്പുറം: മലപ്പുറത്ത് എടക്കരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിച്ചിച്ച സംഭവത്തില്‍ അച്ഛന്റെ സുഹൃത്ത് അറസ്റ്റില്‍. തമിഴ്നാട് നീലഗിരി സ്വദേശി സൈമണിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന പതിനൊന്നുകാരി അവധിക്കാലത്ത് പിതാവിനൊപ്പം ചെലവഴിക്കാനത്തെിയതായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടില്‍ പ്രതി പിതാവുമൊത്ത് മദ്യപിക്കാനത്തെുകയായിരുന്നു. പിന്നീട് പിതാവ് പുറത്തുപോകുന്ന സമയങ്ങളില്‍ കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ശേഷം പെണ്‍കുട്ടി പോലീസില്‍ പരാതിപെടുകയായിരുന്നു. ഒന്നില്‍ കൂടുതല്‍ തവണ പെണ്‍കുട്ടി പീഡനത്തിനിരയായതായാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Discussion about this post