വാഷിംഗ്ടണ്‍: പതിനൊന്നുകാരനെ പീഡിപ്പിച്ച യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. കായികാധ്യാപകനായ ഭര്‍ത്താവിന്റെ ശിഷ്യനും മകന്റെ സുഹൃത്തുമായ വിദ്യര്‍ത്ഥിയാണ് ലൈംഗിക പീഡനത്തിനിരയായത്. പതിനൊന്നുകാരനായ ആണ്‍കുട്ടിയെ ഒരു വര്‍ഷത്തോളമാണ് യുവതി ക്രൂരപീഡനത്തിനിരയാക്കിയത്. ദില്ലോണ്‍ എന്ന യുവതിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പീഡനവിവരം പുറത്തുപറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു.2014 മേയ് മുതല്‍ 2015 മേയ് വരെയുള്ള ഒരു വര്‍ഷം യുവതി കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു.പീഡനം സഹിക്കാന്‍ വയ്യാതെ കുട്ടി ആത്മഹത്യക്ക് ശ്രമിച്ചതായി പോലീസ് പറഞ്ഞു. കനത്ത മാനസിക സംഘര്‍ഷത്തിലായിരുന്ന കുട്ടിയെ കൗണ്‍സിലിംഗ് ചെയ്തപ്പോഴാണ് പീഡനവിവരം പുറത്താകുന്നത്.എന്നാല്‍ താന്‍ കൂട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്നാണ് യുവതിയുടെ വാദം. തന്റെ ദാമ്പത്യത്തില്‍ ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നു. കുട്ടിയുടെ കൂടെ ചിലവഴിക്കുന്ന സമയങ്ങളില്‍ തനിക്ക് ആശ്വാസം ലഭിച്ചെന്നും കോടതിയില്‍ ദില്ലോണ്‍ പറഞ്ഞു. ദില്ലോണിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍, സ്വന്തം കുട്ടികളെ പോലും കാണാന്‍ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post