മോസ്കോ: ഐസ് ഹോക്കി മത്സരത്തിന് ശേഷം കാണികളെ അഭിവാദ്യം ചെയ്യുന്നതിനിടെ ഗ്രൌണ്ടില് മറിഞ്ഞുവീണു റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്. റഷ്യയിലെ ബോള്‍ഷോയ് ഐസ്ഡോമില് നടന്ന പ്രദര്‍ശന മത്സരത്തിനിടെയാണ് സംഭവം. ഹോക്കി മത്സരം കഴിഞ്ഞ് കാണികളെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് വീണത്.
എന്നാല്‍ അപ്പോള്‍ തന്നെ എഴുന്നേറ്റ പുടിന് വലിയ പരിക്കുകളില്ലാതെ, ചിരിച്ച് കളം വിടുകയായിരുന്നു. 66 വയസുകാരനായ റഷ്യന്‍ പ്രസിഡന്റ് എട്ടു ഗോളുമായി മത്സരത്തില്‍ തിളങ്ങിയിരുന്നു.
എന്നാല്‍ പരിക്കൊന്നും പറ്റിയില്ലെന്നാണു വിവരം. ദേശീയ ഹോക്കി ലീഗ് താരങ്ങള്‍ക്കൊപ്പമാണ് പുടിനും കളത്തില്‍ ഇറങ്ങിയത്. പുടിനെ ഗോളടിച്ചു തകര്‍ക്കാന്‍ അനുവദിക്കുന്ന രീതിയിലാണ് എതിര്‍ടീം കളിച്ചതെന്ന് വിമര്‍ശനമുണ്ട്.
Discussion about this post