ന്യൂഡല്‍ഹി: ക്രൂരമായി ലൈംഗിക പീഡനമേല്‍ക്കേണ്ടി വന്ന യുവതി സ്വയം തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. ഇതേ തുടര്‍ന്ന് യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമായി തുടരുന്നു. ശരീരത്തില്‍ 80 ശതമാനത്തിലേറെ പൊള്ളലേറ്റിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
20 വയസ്സുള്ളപ്പോള്‍ യുവതിയെ പിതാവും ബന്ധുവും ചേര്‍ന്ന് 10,000 രൂപയ്ക്ക് ഒരാള്‍ക്ക് വിറ്റു. പിന്നീട് യുവതിയെ വാങ്ങിയ ആളും സുഹൃത്തുക്കളും ചേര്‍ന്ന് തുടര്‍ച്ചയായി യുവതിയെ ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കി. യുവതിയെ വാങ്ങിയ ആള് വായ്പയായി പണം െൈകപ്പറ്റിയ ശേഷം ചിലര്‍ക്ക് അത് തിരിച്ച് കൊടുക്കാനുണ്ടായിരുന്നു. ഇവര്‍ക്ക് വീട്ടുജോലികള്‍ ചെയ്യാന്‍ യുവതിയെ നല്കി. ഇവിടെയും കൂട്ടബലാത്സംഗത്തിന് യുവതിക്ക് ഇരയാവേണ്ടി വന്നു. തുടര്‍ന്ന് പോലീസിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
ഇതോടെ ഡല്‍ഹി വനിത കമ്മീഷന് ചെയര്‍പേഴ്സണ്‍ സ്വാതി മല്ലിവാളിനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഹാപൂര്‍ എസ്പി കേസ് എടുക്കാന്‍ വിമുഖത കാണിച്ചെന്ന് ചൂണ്ടിക്കാട്ടി യുവതി കത്തെഴുതി. തുടര്‍ന്ന് ഏപ്രില്‍ 28നാണ് സ്വയം തീകൊളുത്തി യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
Discussion about this post