ന്യൂഡല്‍ഹി: ഇന്ന് മാതൃദിനം. സമൂഹമാധ്യമങ്ങളിലിപ്പോള് വൈറലായിക്കൊണ്ടിരിക്കുന്നത് കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. അമ്മയുടെ ചിത്രത്തിനൊപ്പമുള്ള മന്ത്രിയുടെ കുറിപ്പ് വളരെപ്പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ തരംഗമായി.
അമ്മയുടെ തന്റേടത്തെയും ധൈര്യത്തെയും പറ്റിയുള്ളതാണ് സ്മൃതിയുടെ കുറിപ്പ്. ‘അസൗകര്യങ്ങളുണ്ടാകുമെന്നറിയാമായിരുന്നിട്ടും സ്വന്തം ഇഷ്ടപ്രകാരം സ്വതന്ത്രയായി ജീവിക്കാനാണ് അമ്മ തീരുമാനിച്ചത്. എല്ലാ അമ്മമാര്‍ക്കും പ്രത്യേക ശക്തിയുണ്ട്. എനിക്ക് പറക്കാന്‍ ചിറകുകള് തന്നത് അമ്മയാണ്. എന്തെങ്കിലും പിഴവ് പറ്റിയാല്‍ കൂടെ താനുണ്ടാവുമെന്ന ആത്മവിശ്വാസവും പകര്‍ന്നു നല്കി’യെന്ന് സ്മൃതി ഇറാനി കുറിച്ചു
അതോടൊപ്പം കുറിപ്പിലൂടെ എല്ലാ അമ്മമാര്‍ക്കും സ്മൃതി ഇറാനി ആശംസകള്‍ നേരുകയും ചെയ്തു.അമ്മയുടെ ചിത്രത്തിലുള്ള ബോര്‍ഡിലുള്ളത് ഡോക്ടര്‍മാരുടെ നമ്പരുകളുമാണ്. തനിക്കെന്തെങ്കിലും അസുഖങ്ങള്‍ വന്നാല്‍ ആദ്യം അവരെ അറിയിക്കണമെന്നാണ് അമ്മ പറഞ്ഞിട്ടുള്ളതെന്ന് സ്മൃതി ഇറാനി കുറിച്ചു.
Discussion about this post