ദിവസങ്ങള്‍തോറും ആരാധകര്‍ കൂടുന്ന ഒരു മലയാള ടെലിവിഷന്‍ ഹാസ്യ പരമ്പരയാണ് ഉപ്പും മുളകും. പരിപാടിയില്‍ കേന്ദ്രകഥാപാത്രങ്ങളായ ബാലുവും നീലുവും ഇനി വെള്ളിത്തിരയിലേക്കാണ്. ലൈക്ക് എന്ന ചിത്രത്തിലാണ് ബിജു സോപാനവും, നിഷാ സാരംഗും ഒന്നിക്കുന്നത്. നവാഗതനായ ആഷാദ് ശിവരാമനാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്.
വിപിഎസ് ആന്റ് സണ്‍സ് മീഡിയയുടെ ബാനറില്‍ ഡോ ഷംനാദ് ,ഡോ രഞ്ജിത്ത് മണി എന്നിവരാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. സുധിഷ് ,വിജിലേഷ്, നാസര്‍ ഇന്ദ്രന്‍സ് ,പാര്‍വണ,സേതുലക്ഷ്മി,സിബി ജോസ് ,ഡോ തോമസ് മാത്യു, എന്നിവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളായി എത്തുന്നത്. തിരക്കഥ,സംഭാഷണം പി മുരളിധരന് ശ്യാം.ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് പിആര്‍ഒ വാഴൂര്‍ ജോസ് ആണ് .
Discussion about this post