മലയാള സിനിമയില്‍ സുപരിചിതയായ നടിയാണ് മറീന മൈക്കിള്‍ കുരിശിങ്കല്‍. ഫീച്ചര്‍ സിനിമകളിലൂടെയും ഹ്രസ്വ ചിത്രങ്ങളിലുടെയും മറീന സജീവമാണ്. മറീന പ്രധാനവേഷത്തിലെത്തിയ മായ എന്ന ഹ്രസ്വ ചിത്രം കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
മുംബൈ ടാക്സി,ഹാപ്പി വെഡിങ്ങ്, അമര്‍ അക്ബര്‍ അന്തോണി, ചങ്ക്സ് എന്നീ സിനിമകളില്‍ അഭിനയിച്ചിട്ടുള്ള മറീന എബിയിലൂടെയാണ് ആദ്യമായി നായികയാവുന്നത്. ചങ്ക്സ് എന്ന സിനിമയില്‍ 100 കിലോമീറ്ററിലധികം വേഗതയില്‍ ബുള്ളറ്റ് മോട്ടോര്‍സൈക്കിള്‍ ഓടിച്ച് ഒരു ടോംബോയ് കാരക്ടര്‍ ചെയ്ത പ്രശസ്തി നേടി. സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന മലയാളം സിനിമയുടെ തമിഴ് റീമേക്കായ വായ് മൂടി പേശവുവിലും അഭിനയിച്ചിട്ടുണ്ട്
തന്റെ കരുത്തിനും വളര്‍ച്ചയ്ക്കും പിന്നില്‍ പ്രവര്‍ത്തിച്ച ഒരു വ്യക്തിയെ പരിചയപ്പെടുത്തി സാമൂഹിക മാധ്യമങ്ങളില്‍ കൈയ്യടി വാങ്ങിയിരിക്കുകയാണ് മെറീനയിപ്പോള്‍. അത് മറ്റാരുമല്ല, സ്വന്തം അമ്മ തന്നെ. അമ്മ പുതിയ തയ്യല്‍ക്കട തുടങ്ങാന്‍ പോകുവയാണെന്ന് അറിയിച്ചു കൊണ്ടായിരുന്നു മെറീനയുടെ കുറിപ്പ്.
Discussion about this post