തിരുവനന്തപുരം: സംസ്ഥാനത്തെ തെക്കന്‍ ജില്ലകളില്‍ ഇന്നു വേനല്‍മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്നു രാത്രി 11.30 വരെ തീരപ്രദേശത്തു കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുണ്ട്.
തീരപ്രദേശങ്ങളില്‍ വിനോദ സഞ്ചാരത്തിന് പോകുന്നവര്‍ ജാഗ്രത പാലിക്കണമെന്നും, മത്സ്യ തൊഴിലാളികളുടെ ബോട്ടുകള്‍ ഹാര്‍ബറില്‍ കെട്ടി സൂക്ഷിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
അതെസമയം, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ വേനല്‍മഴയില്‍ 61 ശതമാനം കുറവുണ്ടായതായി. പസഫിക് സമുദ്രത്തില്‍ രൂപപ്പെട്ട എല്‍നിനോ പ്രതിഭാസമാണ് വേനല്‍മഴയില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
Discussion about this post