അഹമ്മദാബാദ്: ബൈക്കില്‍ കയറാന്‍ വിസമ്മതിച്ച ദളിത് പെണ്‍കുട്ടിയെ യുവാവ് നടുറോഡില്‍ വെച്ച് കുത്തിക്കൊന്നു. കഴിഞ്ഞ ദിവസം അഹമ്മദാബാദിലെ ബവ്ല നഗരത്തിലാണ് ഈ ദാരുണ സംഭവം നടന്നത്.
19-കാരിയായ പെണ്‍കുട്ടിയെ ആണ് യുവാവ് ആള്‍ക്കൂട്ടം നോക്കി നില്‍ക്കെ കുത്തിക്കൊന്നത്.
മാര്‍ക്കറ്റിലെ റോഡിലൂടെ നടന്ന് പോകുകയായിരുന്ന പെണ്‍കുട്ടിയോട് പ്രതി കേതന് വഘേല അയാളുടെ ബൈക്കില്‍ കയറാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് പെണ്‍കുട്ടി നിരസിച്ചു. ഇതില്‍ പ്രകോപിതനായ യുവാവ്
പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തുകയായിരുന്നു. രണ്ട് ആഴ്ചകള്‍ക്ക് ശേഷം പെണ്‍കുട്ടിയുടെ വിവാഹം തീരുമാനിച്ചിരിക്കുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഒരു കാല്നടയാത്രക്കാരന് പകര്‍ത്തിയിരുന്നു. ഇത് പരിശോധിച്ച പോലീസ് കേതന് വഘേലയെയും സുഹൃത്തുക്കളായ രണ്ട് പേരെയും അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ കൊലപാതകത്തിന് കേസെടുത്ത പോലീസ് ദളിത് വിഭാഗത്തിന് എതിരയെുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള വകുപ്പും ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ കൊന്നതിന്റെ കാരണം വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു.
Discussion about this post