കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ വാഹനം കടന്നുപോകുമ്പോള്‍ റോഡരികില്‍ നിന്ന് ജയ് ശ്രീ റാം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച ബിജെപി പ്രവര്‍ത്തകര്‍ക്ക് വാഹനത്തില്‍ നിന്നിറങ്ങി വന്ന് മറുപടി നല്കി മമത.
ഗട്ടാല്‍ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയില്‍ പങ്കെടുത്ത് ഔദ്യോഗിക വാഹനത്തില്‍ മടങ്ങുകയായിരുന്നു മമത. വാഹനം ബല്ലാവ്പൂരില്‍ എത്തിയപ്പോള്‍ റോഡരികില്‍ ബിജെപി പ്രവര്‍ത്തകര്‍ നിലയുറപ്പിക്കുകയും മമതയ്ക്കെതിരെ ജയ് ശ്രീരാം മുദ്രാവാക്യം ഉയര്‍ത്തുകയുമായിരുന്നു.
അതേസമയം, വാഹനത്തിലിരുന്ന് മുദ്രാവാക്യം വിളികേട്ട മമത ഇതോടെ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. പിന്നാലെ മമത വാഹനത്തില്‍ നിന്നും ഇറങ്ങി പ്രതിഷേധക്കാര്‍ക്കടുത്തേക്ക് നടന്നു നീങ്ങി. എന്നാല്‍ അപ്രതീക്ഷിതമായ മുഖ്യമന്ത്രിയുടെ ഈ നടപടി കണ്ട് ബിജെപിക്കാര്‍ അമ്പരന്നു. മുദ്രാവാക്യം വിളിയും നിര്‍ത്തി. ചിലര്‍ തിരിഞ്ഞോടാനും ശ്രമിക്കുന്നുണ്ടായിരുന്നു.
‘നിങ്ങള്‍ എങ്ങോട്ടാണ് ഓടിപ്പോകുന്നത്, ഇവിടെ വരൂ..നിങ്ങളുടെ ഈ പ്രതിഷേധം കണ്ട് ഞാന്‍ ഭയന്നുപോകില്ല. ഒരു കാര്യം ഓര്‍ത്താല്‍ നന്ന്. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും നിങ്ങള്‍ ഇവിടെ തന്നെയാണ് ജീവിക്കേണ്ടത്. ‘- എന്നായിരുന്നു മമതയുടെ മറുപടി. ഇതിന് ശേഷം കാറിനടുത്ത് നടന്ന അവര്‍ യാത്ര തുടരുകയും ചെയ്തു.
Why is DIDI so upset with chants of JAI SHRI RAM & why does she call it "GALAGALI"? pic.twitter.com/dTrBqrS6Oo
— BJP Bengal (@BJP4Bengal) May 4, 2019
Discussion about this post