ആഗതന്, കാട്ടുചെമ്പകം,താപ്പാന എന്നിങ്ങനെയുള്ള സിനിമകളിലൂടെ മലയാൡകളുടെ ഹൃദയത്തില്‍ ഇടം നേടിയ മുംബൈ താരമാണ് ചാര്‍മി കൗര്‍. തൃഷയും മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത താരമാണ്. ഇരുവരും ഉറ്റ ചങ്ങാതിമാരുമാണ്. കഴിഞ്ഞ ദിവസം തൃഷയുടെ ജന്മദിനമായിരുന്നു.
കൂട്ടുകാരിക്ക് ജന്മദിനാശംസകള് നേര്‍ന്നുകൊണ്ടുള്ള ചാര്‍മിയുടെ ഒരു ട്വീറ്റാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. തൃഷയ്ക്കൊപ്പമുള്ള മനോഹരമായൊരു ചിത്രവും ചാര്‍മി ട്വീറ്റ് ചെയ്തിട്ടുണ്ട്. ഈ ചിത്രത്തിനൊപ്പമുള്ള കുറിപ്പാണ് ചര്‍ച്ചയായത്.
‘പ്രിയപ്പെട്ടവളെ…ഞാന്‍ നിന്നെ സ്നേഹിക്കുന്നു. നീ എന്റെ വിവാഹാഭ്യര്‍ത്ഥന സ്വീകരിക്കുന്നതും കാത്തിരിക്കുകയാണ് ഞാന്‍. നമുക്ക് വിവാഹിതരാകാം (ഇപ്പോള്‍ അത് നിയമപരമാണല്ലോ).’ഇതായിരുന്നു ചാര്‍മിയുടെ രസകരമായ ട്വീറ്റ്. വളരെപ്പെട്ടെന്ന് തന്നെ ട്വീറ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായി.
Baby I love u today n forever 😘
Am on my knees waiting for u to accept my proposal 💍 let’s get married😛😛 ( now toh it’s legally allowed also 😛 ) #happybirthday @trishtrashers 😘😘😘😘 pic.twitter.com/e2F3Zn3Dp3— Charmme Kaur (@Charmmeofficial) May 4, 2019
Discussion about this post