ന്യൂഡല്‍ഹി; പതിനെഴാം ലോക്സഭയിലേക്കുള്ള അഞ്ചാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നായി 51 മണ്ഡലങ്ങളാണ് അഞ്ചാം ഘട്ടത്തില്‍ ജനവിധി തേടുന്നത്. ഇതില്‍ ഏറ്റവും ശ്രദ്ധേയമായ മണ്ഡലം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന അമേഠിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി മത്സരിക്കുന്ന റായ്ബറേലിയുമാണ്.
രാഹുല്‍ ഗാന്ധിക്ക് വേണ്ടി പ്രിയങ്ക ശക്തമായ പ്രചരണമാണ് അമേഠിയില്‍ നടത്തിയത്. കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് അമേഠിയില്‍ രാഹുല്‍ ഗാന്ധിയ്ക്കെതിരേ മത്സരിക്കുന്നത്. ഇന്ന് നടക്കുന്ന ബിജെപിയുടെ കൊട്ടിക്കലാശത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷായാണ് എത്തുന്നത്.
ബിഹാറിലെ അഞ്ച് സീറ്റിലേക്കും, ജമ്മുകാശ്മീരിലെ രണ്ടും, ജാര്‍ഖണ്ഡ് (4), മധ്യപ്രദേശ് (7) രാജസ്ഥാന്(12) ഉത്തര്‍പ്രദേശ്(14) ബംഗാളിലെ (7) സീറ്റിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post