ന്യൂഡല്‍ഹി; ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ ആം ആദ്മി പാര്‍ട്ടി എംഎല്‍എ അനില്‍ ബാജ്പേയ് ബിജെപിയില്‍ ചേര്‍ന്നു. ഈസ്റ്റ് ഡല്‍ഹിയിലെ ഗാന്ധി നഗര്‍ നിയോജക മണ്ഡലത്തിലെ എംഎല്‍എയാണ് അനില്‍ ബാജ്പേയി.
തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ബിജെപിലേക്ക് പോയത് പാര്‍ട്ടിയ്ക്ക് വലിയ തിരിച്ചടിയാണ് വരുത്തിയിരിക്കുന്നത്. മെയ് 12 നാണ് ഡല്‍ഹിയിലെ 7 ലോക്സഭാ മണ്ഡലങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നേരത്തെ പാര്‍ട്ടിയിലെ ഏഴ് എംഎല്‍എമാര്‍ക്ക് ബിജെപി പണം വാഗ്ദാനം ചെയ്തുവെന്ന് അരവിന്ദ് കെജരിവാള്‍ ആരോപിച്ചിരുന്നു. എന്നാല്‍ ആം ആദ്മി നേതാക്കളെ വിലയ്ക്കെടുക്കുക എന്നത് അത്ര എളുപ്പമല്ലെന്നായിരുന്നു കെജരിവാളിന്റെ മറുപടി. പിന്നാലെയാണ് പാര്‍ട്ടിയിലെ പ്രമുഖ എംഎല്‍എ ബിജെപിയില്‍ ചേര്‍ന്നത്.
Discussion about this post