ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായേയും ഇഷ്ടമല്ലെന്ന് തുറന്ന് പറഞ്ഞ് ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തര്‍ രംഗത്ത്. പ്രധാനമന്ത്രിയിലെ എന്ത് കഴിവാണ് താങ്കള്‍ക്ക് ഇഷ്ടമെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മോഡിയേയും അമിത് ഷായേയും ഇഷ്ടമല്ലെന്ന് പറഞ്ഞതിനു പിന്നാലെ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിയാകുന്നത് സങ്കല്‍പ്പിക്കാനേ സാധിക്കുന്നില്ലെന്നും ജാവേദ് അക്തര്‍ കൂട്ടിച്ചേര്‍ത്തു.
ഇരുവരെയും ഇഷ്ടമല്ലെന്ന് തുറന്ന് പറഞ്ഞതിനു പിന്നാലെ അടല്‍ ബിഹാരി വാജ്പേയിയേയും എല്‍കെ അദ്വാനിയേയും അദ്ദേഹം പ്രശംസിച്ചു. വാജ്പേയ് വളരെ വ്യത്യസ്തനായ മനുഷ്യനായിരുന്നെന്നും ജാവേദ് അക്തര്‍ കൂട്ടിച്ചേര്‍ത്തു. ബിജെപിക്കെതിരെയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെയും രൂക്ഷ വിമര്‍ശനവും ജാവേദ് അക്തര്‍ നടത്തി.
ബിജെപിയുടെ ആശയങ്ങളുമായി യോജിക്കുന്നില്ലെങ്കില്‍ അവര്‍ രാജ്യദ്രോഹിയാക്കുമെന്നും അദ്ദേഹം തുറന്നടിച്ചു. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആവാന്‍ സാധ്യതയില്ല. രാഹുല്‍ ഗാന്ധിയുടെ കാവല്ക്കാരന് കള്ളനാണെന്ന പരാമര്‍ശം തനിക്ക് അംഗീകരിക്കാന്‍ കഴിയാത്ത ഒന്നാണെന്നും ജാവേദ് പറഞ്ഞു. കോണ്‍ഗ്രസിനോ ബിജെപിക്കോ ഭൂരിപക്ഷം കിട്ടില്ലെന്നും കൂട്ടുകക്ഷി ഭരണത്തിനാകും സാധ്യതയെന്നും ജാവേദ് അക്തര്‍ വ്യക്തമാക്കി.
Discussion about this post