വാരണസി: നരേന്ദ്ര മോഡിക്കെതിരെ വരാണസിയില്‍ നാമനിര്‍ദേശ പത്രിക നല്കിയ
തേജ് ബഹദൂര്‍ യാദവിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. അഴിമതിയുടെയോ രാജ്യദ്രോഹത്തിന്റെയോ പേരില്‍ സര്‍വ്വീസില്‍ നിന്ന് പുറത്താക്കപ്പെട്ട സംസ്ഥാന-കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അഞ്ച് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കാനാവില്ലെന്ന് കാണിച്ചാണ് നോട്ടീസ്.
ബിഎസ്എഫ് മുന്‍ ഉദ്യോഗസ്ഥനായിരുന്ന തേജ് 2017ലാണ് സര്‍വ്വീസില്‍ നിന്ന് പുറത്താക്കപ്പെട്ടത്. സൈനികര്‍ക്ക് നല്കുന്ന ഗുണനിലവാരം കുറഞ്ഞ ഭക്ഷണത്തെക്കുറിച്ച് വീഡിയോ പോസ്റ്റ് ചെയ്തതിനായിരുന്നു സര്‍വ്വീസില്‍ നിന്ന് പുറത്താക്കപ്പെട്ടത്.
വരാണസിയില്‍ എസ്പി-ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായാണ് അദ്ദേഹം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ആദ്യം സമര്‍പ്പിച്ച പത്രികയില്‍ താന്‍ സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെട്ടയാളാണെന്ന് തേജ് ബഹദൂര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, രണ്ടാമതും പത്രിക സമര്‍പ്പിച്ചപ്പോള്‍ ഇക്കാര്യം ചേര്‍ത്തിട്ടില്ലെന്നാണ് വിവരം.
ഈ വൈരുദ്ധ്യമാണ് ഇപ്പോള്‍ പ്രശ്നമായിരിക്കുന്നത്. ഇന്ന് തന്നെ വിഷയത്തില്‍ വ്യക്തത വരുത്തണമെന്നാണ് തേജ് ബഹാദൂറിനോട് തെരഞ്ഞെടുപ്പ് കമ്മീഷന് ആവശ്യപ്പെട്ടിരിക്കുന്നത്. മറുപടി അനുസരിച്ചാണ് അദ്ദേഹത്തിന്റെ പത്രിക തള്ളിപ്പോകുമോ സ്വീകരിക്കപ്പെടുമോ എന്ന് തീരുമാനിക്കുക.
Discussion about this post