നോര്‍വേ: നോര്‍വേയുടെ തീരത്ത് കണ്ടെത്തിയ തിമിംഗലം റഷ്യ ചാരപ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നവയാണെന്ന് റിപ്പോര്‍ട്ട്. റഷ്യന്‍ നാവീക സേനയുടെ പരിശീലനം നേടിയ ബെലൂഗ തിമിംഗലത്തെയാണ് നോര്‍വേ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
റഷ്യ സൈന്യത്തിലെ കുതിരകള്‍ക്ക് ഉപയോഗിക്കുന്ന പ്രത്യേകതരം കടിഞ്ഞാണ്‍ ധരിച്ച ബെലൂഗ തിമിംഗിലമാണ് നോര്‍വേയുടെ പിടിയിലായത്. തിമിംഗലത്തിന്റെ കടിഞ്ഞാണില്‍ പ്രത്യേകതരം ഗോപ്രോ ക്യാമറ ഘടിപ്പിച്ചിരുന്നു. ഈ ക്യാമറയില്‍ സെയ്ന്റ് പീറ്റേഴ്സ് ബര്‍ഗിന്റെ പേരുള്ള ലേബല്‍ ഘടിപ്പിച്ചിട്ട് നോര്‍വീജിയന്‍ അധികൃതര്‍ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
കടലില്‍ പോയ മത്സ്യത്തൊഴിലാളികളാണ് ആദ്യം തിമിംഗലത്തെ കണ്ടെത്തിയത്. മത്സ്യബന്ധന ബോട്ടിന് പുറകേ കൂടിയ തിമിംഗലത്തെ തൊഴിലാളികള്‍ ശ്രദ്ധിച്ചപ്പോഴാണ് ക്യാമറ കണ്ടത്. തുടര്‍ന്ന് ഇവര്‍ തിമിംഗലത്തിന്റെ ശരീരത്തില്‍ ഘടിപ്പിട്ട ക്യാമറ നീക്കം ചെയ്തു. റഷ്യയുടെ വടക്കന്‍ തീരത്തെ ആര്‍ട്ടിക്ക് ഐലന്റിന് സമീപത്താണ് ബെലൂഗ തിമിംഗലത്തെ കണ്ടെത്തിയത്. ഇത് റഷ്യ ചാരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post