കൊച്ചി: എറണാകുളം ലോക്സഭാ മണ്ഡലത്തിലെ കിഴക്കേ കടുങ്ങല്ലൂരില്‍ നാളെ റീപോളിങ് നടക്കും. ചെയ്ത വോട്ടിനേക്കാള്‍ അധികം യന്ത്രത്തില്‍ കണ്ടതോടെയാണ് റീപോളിങ് പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് റീപോളിങ് പ്രഖ്യാപിച്ചിട്ടുള്ള ഏക ബൂത്താണ് 83-ാം ബൂത്ത്.
43 വോട്ടുകളാണ് യന്ത്രത്തില്‍ അധികം കണ്ടത്. റീപോളിങിന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ് നടക്കുക. ജില്ലാ കളക്ടറുടെ നിര്‍ദേശപ്രകാരമായിരുന്നു രണ്ടാം വട്ടമുള്ള തെരഞ്ഞെടുപ്പ് പ്രചാരണം നടന്നത്. രണ്ടാം വട്ടവും വോട്ടെടുപ്പിന് ഒരുങ്ങുന്ന ബൂത്തില്‍ വോട്ട് കുറയാതിരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരും രംഗത്തുണ്ട്.
റീപോളിങിനായി ഞായറാഴ്ച മുതല്‍ ബൂത്തില്‍ പരിശോധന തുടങ്ങി. ജില്ലാഭരണകൂടം നിയോഗിച്ചിട്ടുള്ള പ്രത്യേക സ്ക്വാഡുകളും സ്ഥലത്തുണ്ട്. റീപോളിങ് നടക്കുന്ന വിവരം വോട്ടര്‍മാരേയും അറിയിക്കാന്‍ ജില്ലാ ഭരണകൂടത്തിന്റെ അനൗണ്‍സ്മെന്റ് വാഹനമുണ്ട്.
Discussion about this post