അഹമ്മദാബാദ്: രാജ്യത്ത് ആദ്യമായി പൊതുസ്ഥലത്ത് തുപ്പിയതിന് നടപടിയെടുത്തു. അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനാണ് പൊതുസ്ഥലത്ത് മുറുക്കി തുപ്പിയ ആളില്‍ നിന്ന് പിഴ ഈടാക്കിയത്. മുകേഷ് കുമാര്‍ എന്നയാളില്‍ നിന്ന് 100 രൂപയാണ് പിഴയായി കോര്പ്പറേഷന് ഈടാക്കിയത്.
സര്‍ദാര്‍ പട്ടേല്‍ സ്റ്റാച്യൂ റോഡില്‍ മുകേഷ് മുറുക്കി തുപ്പുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യത്ത് ഇങ്ങനെ ഒരു നടപടി സ്വീകരിക്കുന്നത് ആദ്യമായാണെന്നാണ് കോര്പ്പറേഷന് വാര്‍ത്താ കുറിപ്പില്‍ പറയുന്നത്.
ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമായി അടുത്ത സമയത്ത് അഹമ്മദാബാദിനെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Discussion about this post