മലയാളികളുടെ പ്രിയതാരമായ മോഹന്‍ലാലിന്റെ വിവാഹവാര്‍ഷിക ദിനമാണ് ഇന്ന്. തന്റെ ആരാധകര്‍ക്കായി വിവാഹവാര്‍ഷിക ചിത്രം പങ്കുവെച്ചിരിക്കുകയാണ് താരമിപ്പോള്‍. മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയുടേയും 31 -മത്തെ വിവാഹവാര്‍ഷികമാണ് ഇന്ന്. ഭാര്യയ്ക്കൊപ്പം ഇലകള്‍ക്കുള്ളില്‍ ഇരിക്കുന്ന ചിത്രമാണ് താരം ട്വിറ്ററിലൂടെ പങ്കു വെച്ചിരിക്കുന്നത്. ചിത്രത്തെ ആരാധകര്‍ ഇതിനകം
ഏറ്റെടുത്തു കഴിഞ്ഞു. താരത്തിന് ആശംസകളുമായി ആരാധകരും രംഗത്തെത്തി.
#Weddinganniversary pic.twitter.com/3Fl9gSfMCA
— Mohanlal (@Mohanlal) April 28, 2019
അതേസമയം ആന്റണി പെരുമ്പാവൂരും സുചിത്രയ്ക്കും മോഹന്‍ലാലിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ചിട്ടുണ്ട്. ഫേസ്ബുക്കിലാണ് ആന്റണി ചിത്രം പങ്കുവെച്ചത്. 1988 ഏപ്രില്‍ 28 നായിരുന്നു മോഹന്‍ലാലിന്റെയും സുചിത്രയുടേയും വിവാഹം. നിര്‍മ്മാതാവ് ബാലാജിയുടെ മകളാണ് സുചിത്ര.
ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു താരവിവാഹം നടന്നത്. വീട്ടുകാര്‍ പരസ്പരം ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നെങ്കിലും വിവാഹത്തിന് മുമ്പേ ഇരുവരും തമ്മില്‍ പരിചയമുണ്ടായിരുന്നു. ജാതകം ചേരില്ലെന്ന കാരണത്താല്‍ ആദ്യം വേണ്ടെന്നു വച്ച കല്യാണാലോചന രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം വീണ്ടും നിയോഗം പോലെ വീട്ടുകാര്‍ നടത്തികൊടുക്കുകയായിരുന്നു. മോഹന്‍ലാലിന്റെ വിവാഹ വീഡിയോ ഇന്നും സോഷ്യല്‍ മീഡിയയില്‍ ഹിറ്റാണ്.
Discussion about this post