കൊണ്ടോട്ടി: ജോലി തീര്‍ത്ത് വീട്ടിലേക്ക് മടങ്ങാന്‍ നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആയിരുന്നു സുജില്‍ കുമാറിന് മുന്നില്‍ മരണം വില്ലനായി പ്രത്യക്ഷപ്പെട്ടത്. മണ്ണുമാന്തി യന്ത്രത്തിലെ ഡ്രൈവറായിരുന്നു തമിഴ്നാട് സ്വദേശിയായ സുജില്‍. ജോലി കഴിഞ്ഞ് തിരികെ പോകാന്‍ തുടങ്ങുന്നതിനിടെ മണ്ണുമാന്തി യന്ത്രത്തിന്റെ മുകളില്‍ മണ്ണും പാറയും വീണ് സുജില്‍ മണ്ണിനടിയില്‍ പോയി. രക്ഷാപ്രവര്‍ത്തനം അരമണിക്കൂറോളം വൈകി.
കേരളത്തെ തകര്‍ത്ത മഹാ പ്രളയത്തില്‍ തകര്‍ന്ന കരിപ്പൂര്‍ കോണത്തുമാട് റോഡ് വീണ്ടെടുക്കുന്ന ജോലിയായിരുന്നു നടന്നിരുന്നത്. ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കോണ്‍ക്രീറ്റിങ് ചെയ്യുന്നതിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് നിലം നിരപ്പാക്കുന്ന ജോലിയായിരുന്നു സുജില്കുമാറിന്. മറ്റു ജോലിക്കാരൊന്നും ഉണ്ടായിരുന്നില്ല.
ഏതാനും മിനിറ്റുകള്‍കൂടി കഴിഞ്ഞാല്‍ ജോലി പൂര്‍ത്തിയാക്കി പോകേണ്ടതായിരുന്നു. പെട്ടെന്നാണു മണ്ണിടിച്ചിലുണ്ടായത്. മുകളിലെ കൂറ്റന്‍ ചെങ്കല്‍പ്പാറ ഉള്‍പ്പെടെ താഴേക്കു പതിച്ചു. ശബ്ദം കേട്ടാണു നാട്ടുകാര്‍ ഓടിയെത്തിയത്. എന്നാല്‍, രക്ഷാപ്രവര്‍ത്തനം പ്രയാസകരമായി. മലപ്പുറത്തുനിന്ന് അഗ്നിശമന രക്ഷാസേന എത്തിയ ശേഷമാണു മണ്ണിനടിയില്‍നിന്നു സുജില്‍കുമാറിനെ പുറത്തെടുക്കാനായത്.
Discussion about this post