കൊച്ചി: കല്ലട ബസില്‍ ഉണ്ടായ ദുരനുഭവം പങ്കുവെച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്. അതോടെ ബസില്‍ യാത്രക്കാര്‍ അനുഭവിച്ച പ്രശ്നങ്ങള്‍ ഒന്നൊന്നായി പുറത്ത് വരികയാണ്. ഇവിടെ അപമര്യാദയായി പെരുമാറിയ കല്ലട ബസ് ജീവനക്കാരനെ കൈകാര്യം ചെയ്ത യുവതിയുടെ പോസ്റ്റ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നത്.
ആറ് വര്‍ഷം മുന്‍പ് നടന്ന സംഭവമാണ് ഹണി ഭാസ്കരന് എന്ന യുവതി തന്റെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബംഗളൂരുവിലേക്ക് യാത്ര ചെയ്യുമ്പോഴാണ് ജീവനക്കാരന് അപമര്യാദയോടെ പെരുമാറിയത്. യാത്രക്കിടയില്‍ ബാലന്‍സ് തെറ്റി വീഴാന്‍ പോണ പോലെ അഭിനയിച്ച് തന്റെ ശരീരത്തില്‍ ജീവനക്കാരന് സ്പര്‍ശിച്ചുവെന്നും, ശരീരത്തില്‍ പുഴു കേറിയ പോലെ വന്ന അറപ്പ് തോന്നിയെന്നാണ് ഹണി പറയുന്നത്.
അവസാനം സുഹൃത്തുക്കളെത്തി. കിളിയെ കോളറിന് പിടിച്ച് എന്റെ മുന്നിലേക്ക് വലിച്ച് നിര്‍ത്തി. ‘തല്ലെടീ…’ എന്നൊരു അലര്‍ച്ച കേട്ടതും മൂക്കടച്ച് ഒറ്റയടി. പിന്നവര് എനിക്കവസരം തന്നില്ല. അവരുടെ വക തല്ലിന്റെ ദീപാവലി ആരുന്നു. പിടിച്ചു മാറ്റാന്‍ വന്ന ഡ്രൈവര്‍ക്കിട്ടും കിട്ടി. ഹണി പറയുന്നു.
Discussion about this post