റിയാദ്: സൗദിയില്‍ വിദേശികള്‍ക്ക് വീണ്ടും തിരിച്ചടി. സര്‍ക്കാര്‍ ജോലികളില്‍ ഇനി സ്വദേശികളെ മാത്രം നിയമിക്കാന്‍ സൗദി രാജാവിന്റെ ഉത്തരവ്. സര്‍ക്കാരിന് കീഴിലുള്ള സ്ഥാപനങ്ങളിലും, കോര്‍പ്പറേഷനുകളിലും, കമ്പനികളിലും വിദേശികള്‍ക്ക് പകരം ഇനി സ്വദേശികളെ നിയമിക്കണമെന്ന് ഭരാണാധികാരി സല്മാന് രാജാവാണ് ഉത്തരിട്ടത്.
ഇതുമായി ബന്ധപ്പെട്ട നിര്‍ദേശം, സര്‍ക്കുലര്‍ മുഖേന ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നല്കി കഴിഞ്ഞു. സര്‍ക്കാറിന്റെ വിവിധ വകുപ്പുകള്‍ക്ക് കീഴിലുള്ള ഓഫീസുകളിലെ സെക്രട്ടറി, ക്ലര്‍ക്ക്, ഓഫീസ് അഡ്മനിസ്റ്ററേഷന്‍ എന്നീ ജോലികളില്‍ വിദേശികള്‍ക്ക് പകരം യോഗ്യരായ സ്വദേശികളെ നിയമിച്ചിരിക്കണം എന്നാണ് പുതിയ ഉത്തരവ്.
ഈ ജോലികളില്‍ വിദേശികളുമായി തൊഴില്‍ കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ കരാര്‍ പുതുക്കി നല്‍കരുതെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. എന്നാല്‍ സ്വദേശികളെ കിട്ടാത്ത വളരെ അപൂര്‍വ്വമായ ജോലികളില്‍ മാത്രം വിദേശികളെ നിയമിക്കാന്‍ അനുവദിക്കും. അതേസമയം,സര്‍ക്കാര്‍ മേഖലയിലുള്ള നേഴ്സിംഗ് തസ്തികകള്‍ സംബന്ധിച്ച് ഉത്തരവില്‍ പരാമര്‍ശിച്ചിട്ടില്ല.
Discussion about this post