ന്യൂഡല്‍ഹി; സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്ക്ക് എതിരായ ലൈംഗീക പീഡന പരാതി അന്വേഷിക്കുന്ന സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതിയില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ ഉള്‍പ്പെടുത്തി.ജസ്റ്റിസ് എന്‍വി രമണ പിന്മാറിയതിനെ തുടര്‍ന്നാണ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെ സമിതിയില്‍ ഉള്‍പ്പെടുത്തിയത്.
ജസ്റ്റിസ് രമണയ്ക്ക് ചീഫ് ജസ്റ്റിസുമായി വ്യക്തിപരമായ അടുപ്പം ഉണ്ടെന്ന് പരാതിക്കാരി ആയ യുവതി ആരോപിച്ചിരുന്നു. പിന്നാലെയാണ് ജസ്റ്റിസ് രമണ പിന്മാറിയത്.
ഇതോടെ മൂന്നംഗ സമിതിയില്‍ രണ്ടു വനിതാ ജഡ്ജിമാരായി. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജിയാണ് മറ്റൊരു വനിത. അതെസമയം പരാതിക്കാരിയോട് നാളെ സമിതിക്ക് മുമ്പാകെ ഹാജര്‍ ആകാന്‍ ജസ്റ്റിസ് എസ്എ ബോബ്ഡെയുടെ അധ്യക്ഷതയില്‍ ഉള്ള മൂന്ന് അംഗ സമിതി നിര്‍ദേശിച്ചിട്ടുണ്ട്.
Discussion about this post