നിലമ്പൂര്‍: പൂളക്കപ്പാറ ആദിവാസി കോളനിയില്‍ കനത്ത മഴയില്‍ മരം കടപുഴകി വീണ് മൂന്ന് പേര് മരിച്ചു. പൂളക്കപ്പാറ കോളനിയിലെ ശങ്കരന്, ചാത്തി, പുഞ്ചക്കൊല്ലി കോളനിയിലെ ചാത്തി എന്നിവരാണ് മരിച്ചത്. പൂളക്കപ്പാറ ആദിവാസി കോളനിയില്‍ ഉത്സവത്തിനിടെ ആയിരുന്നു അപകടം. നിരവധി പേര്‍ക്ക് പരിക്കുണ്ട്.
പടുക്ക ഫോറസ്റ്റ് ഡിവിഷനിലുള്ള വനാതിര്‍ത്തി ഗ്രാമത്തിലെ ആദിവാസി ഉത്സവത്തിനിടെ വൈകീട്ട് 6.30 ഓടെയായിരുന്നു അപകടം. ആദിവാസി കോളനിയില്‍ മലദൈവങ്ങളെ ആരാധിക്കുന്ന ഉത്സവം നടക്കുകയായിരുന്നു. ഇതിനിടെ കനത്ത മഴയിലും കാറ്റിലും മരം കടപുഴകി വീണാണ് അപകടമുണ്ടായത്.
അപകടത്തില്‍ പെട്ട ആറുപേരെ നിലമ്പൂരിലെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Discussion about this post