ന്യൂയോര്‍ക്: സമൂഹമാധ്യമങ്ങളിലിപ്പോള് വൈറലായിക്കൊണ്ടിരിക്കുന്നത് ഒരു യുവതിയുടെ ചിത്രമാണ്. ഇസ്ലാം വിരുദ്ധ പ്രക്ഷോഭത്തിന് മുന്നില്‍ നിറഞ്ഞ ചിരിയുമായി നില്‍ക്കുകയാണ് തട്ടമിട്ട യുവതി. ശൈമ ഇസ്മായിലാണ് ഈ ചിത്രം ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തിരിക്കുന്നത്.
യുഎസില്‍ വെച്ച് ശൈമ ഇസ്മയില്‍ എന്ന 24 കാരിയെടുത്ത ചിത്രം ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു. ‘വിശ്വാസത്തിന്റെ അടയാളമാണ് ദയ, ആര്‍ക്കാണോ ദയയില്ലാത്തത് അവര്‍ക്ക് വിശ്വാസവുമില്ല’ എന്ന നബിവചനവും ചിത്രത്തിനൊപ്പം നല്‍കിയിട്ടുണ്ട്.
വാഷിംഗ്ടണില്‍ വെച്ച് നടന്ന ഇസ്ലാമിക് കോണ്‍ഫറന്‍സില്‍ പങ്കെടുത്ത ശേഷം തിരിച്ച് മടങ്ങവേയാണ് ശൈമ ഇസ്ലാം വിരുദ്ധ പ്ലക്കാര്‍ഡുകളുമായി പ്രതിഷേധിക്കുന്നവരെ കാണുന്നത്. ശേഷം അവര്‍ക്ക് മുന്നിലിരുന്ന ചിരിച്ചുകൊണ്ട് ചിത്രമെടുക്കുകയായിരുന്നു.
Discussion about this post