തിരുവനന്തപുരം: സാധാരണ ക്ഷേത്രങ്ങള്‍ക്കുള്ളില്‍ പ്രവേശിക്കുമ്പോള്‍ പുരുഷന്മാര് ഷര്‍ട്ട് ധരിക്കുന്നത് വിലക്കാറുണ്ട്. എന്നാല്‍ അത് എന്ത് ആചാരത്തിന്റെ അടിസ്ഥാനത്തിലാണെന്നും അങ്ങനെ ഷര്‍ട്ട് ധരിക്കാതെ കയറേണ്ടതുണ്ടോ എന്നും തന്ത്രിമാരുടെ അഭിപ്രായം തേടുകയാണ് സര്‍ക്കാര്‍. തൃശ്ശൂര്‍ സ്വദേശി അഭിലാഷാണ് ഷര്‍ട്ട് ധരിച്ച് അമ്പലദര്‍ശനം നടത്താന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡിന് നിവേദനം നല്‍കിയത്.
അഭിലാഷിന്റെ നിവേദനം അനുസരിച്ച് വേണ്ട തീരുമാനമെടുക്കാന്‍ സംസ്ഥാനത്തെ വിവിധ ദേവസ്വം ബോര്‍ഡുകളിലും തന്ത്രിമാരോടും സര്‍ക്കാര്‍ അഭിപ്രായം തേടിയിട്ടുണ്ട്. തീരുമാനം ക്ഷേത്ര ഭരണാധികാരികള്‍ വഴി ശേഖരിച്ച് റിപ്പോര്‍ട്ടാക്കാനാണ് ദേവസ്വം വകുപ്പിന്റെ നിര്‍ദ്ദേശം.
മലബാര്‍, തിരുവിതാംകൂര്‍,കൊച്ചി, ഗുരുവായൂര്‍ ദേവസ്വം എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ഉടന്‍ തന്നെ ലഭിച്ചേക്കും. എന്നാല്‍ ക്ഷേത്രാചാരമാണ് ഷര്‍ട്ട് ഒഴിവാക്കി ക്ഷേത്രത്തിനുള്ളില്‍ കയറുന്നത് ശരിയല്ലെന്ന് ചില താന്ത്രിമാര്‍ക്ക് അഭിപ്രായമുണ്ട്.
Discussion about this post