ന്യൂഡല്‍ഹി: പ്രധാനമന്ത്രി സംസാരിക്കേണ്ടത് കര്‍ഷകരോടാണ് അല്ലാതെ സിനിമാ താരങ്ങളോടല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ബോളിവുഡ് താരം അക്ഷയ് കുമാറുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ അഭിമുഖത്തിന് എതിരെയാണ് പ്രിയങ്കാ ഗാന്ധി വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. നേരത്തെ അഭിമുഖത്തിന് എതിരെ കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സിംങ് സുര്‍ജേവാലയും രംഗത്തെത്തിയിരുന്നു. രാഷ്ടീയത്തില്‍ പരാജയപ്പെട്ട മോഡി സിനിമാ അഭിനയത്തിന് തയ്യാറെടുക്കുന്നുവെന്നായിരുന്നു സുര്‍ജേവാല പറഞ്ഞത്.
ബോളിവുഡ് താരം അക്ഷയ് കുമാര്‍, മോഡിയുമായി നടത്തിയ അഭിമുഖം ദേശീയ മാധ്യമമായ എഎന്‍ഐ ഇന്നാണ് പുറത്ത് വിട്ടത്. പ്രധാനമന്ത്രി ഒരു സാധാരണ മനുഷ്യനായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. കരി തേപ്പുപെട്ടി വെച്ചാണ് തന്റെ വസ്ത്രങ്ങളൊക്കെ തേച്ചിരുന്നത്. ചെലവിനുള്ള പൈസ ഇപ്പോഴും അമ്മയാണ് നല്‍കാറുള്ളതെന്നും മോഡി അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
നാല് മണിക്കൂറില്‍ കൂടുതല്‍ സമയം ഉറങ്ങാറില്ലെന്നും കൂടുതല്‍ സമയം ഉറങ്ങണമെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ തന്നെ കാണുമ്പോഴോക്കെ പറയാറുണ്ടെന്നും മോഡി അഭിമുഖത്തില്‍ പറഞ്ഞു. അതെസമയം മോഡിയുടെ അഭിമുഖത്തെ ട്രോളന്മാരും ആഘോഷമാക്കിയിട്ടുണ്ട്. ഹിമാലത്തില്‍ വെളുപ്പാന്‍ കാലത്ത് കുളിക്കാന്‍ പോകുന്നതിന് ശേഷമുള്ള തള്ളലാണ് ഇതെന്നാണ് ട്രോളന്മാര് പറയുന്നത്.
Discussion about this post