ചെന്നൈ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ടര്‍ പട്ടികയില്‍ പേര് ഇല്ലാതിരുന്നിട്ടും നടന് ശിവകാര്ത്തികേയന് വോട്ട് ചെയ്യാന്‍ അനുമതി നല്കിയ പോളിങ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി തമിഴ്നാട്ടിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സത്യഭ്രത സാഹോ രംഗത്ത്.
വോട്ടര്‍ പട്ടികയില്‍ ശിവകാര്‍ത്തികേയന്റെ പേര് ഇല്ലെന്ന് അറിഞ്ഞിട്ടും താരത്തെ വോട്ട് ചെയ്യാന്‍ അനുമതിച്ചത് ചൂണ്ടിക്കാണിച്ചാണ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് സത്യഭ്രത രംഗത്തെത്തിയിരിക്കുന്നത്. തമിഴ്നാട്ടില്‍ ഏപ്രില്‍ പതിനെട്ടിനായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ചെന്നൈയിലെ വല്സരവാക്കത്തെ സ്കൂളിലെ പോളിങ് ബൂത്തില്‍ ഭാര്യക്കൊപ്പമാണ് താരം വോട്ട് ചെയ്യാന്‍ എത്തിയത്. എന്നാല്‍ വോട്ടര്‍ പട്ടികയില്‍ താരത്തിന്റെ ഭാര്യയുടെ പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇതേ തുടര്‍ന്ന് വോട്ട് ചെയ്യാനാകില്ലെന്ന് പറഞ്ഞപ്പോള്‍ പ്രത്യേക അനുമതി ലഭിച്ചിരുന്നുവെന്ന് പറഞ്ഞാണ് നടന് വോട്ട് രേഖപ്പെടുത്തിയത്.
താരം വോട്ട് രേഖപ്പെടുത്തിയ ശേഷം ചിത്രം ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു. വോട്ട് ചെയ്യുക എന്നത് നിങ്ങളുടെ അവകാശമാണെന്നും ആ അവകാശത്തിനു വേണ്ടി പോരാടണമെന്നുമായിരുന്നു ശിവകാര്ത്തികേയന് ട്വീറ്റ് ചെയ്തത്. അതേസമയം വോട്ടര്‍ പട്ടികയില്‍ പേരില്ലാതെ താരം വോട്ട് ചെയ്തതിനെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്നു വന്നിരിക്കുന്നത്.
Discussion about this post