കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി നരേന്ദ്ര മോഡി സര്‍ക്കാരിനെതിരെ ഹുഗ്ലിയില്‍ നടത്തിയ പ്രസംഗം എഡിറ്റ് ചെയ്ത് ബിജെപിക്ക് അനുകൂലമായി പ്രചരിപ്പിച്ചെന്ന് ആരോപണം.
മെയ് ആറിന് ഈ ജനാധിപത്യത്തില്‍ നിങ്ങള്‍ വോട്ടു ചെയ്യണം. ബിജെപി സര്‍ക്കാരിനെ കുഴിച്ചുമൂടണം എന്നു പറഞ്ഞാണ് മമതാ ബാനര്‍ജി പ്രസംഗം അവസാനിപ്പിച്ചത്. ഇതിലെ അവസാന ഭാഗം ബിജെപി എഡിറ്റ് ചെയ്ത് പാര്‍ട്ടിക്ക് അനുകൂലമായി പ്രചരിപ്പിച്ചു. ബംഗാള്‍ ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ വഴിയാണ് വ്യാജ വീഡിയോ പ്രചരിപ്പിക്കുന്നത്.
‘ ഇന്നത്തെ ദിവസം ഈ ജനാധിപത്യത്തില്‍ ബിജെപിക്കുവേണ്ടി നിങ്ങള്‍ വോട്ടു ചെയ്യൂ’
എന്നാക്കിയാണ് പ്രസംഗം എഡിറ്റു ചെയ്തത്. ഈ വീഡിയോയ്ക്ക് ഒപ്പം മോഡിയെന്ന് ജനങ്ങള്‍ വിളിക്കുന്ന ദൃശ്യങ്ങള്‍ കൂടി എഡിറ്റു ചെയ്ത് ചേര്‍ത്താണ് ബിജെപി പ്രചരണം നടത്തുന്നത്.
അതേസമയം, ഇതിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് വിമര്‍ശനവുമായി രംഗത്ത് എത്തി. നിരാശരായ ബിജെപി മമതാ ബാനര്‍ജിയുടെ വ്യാജ വീഡിയോ പ്രചരിപ്പിക്കുകയാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ രണ്ടുവാക്കുകള്‍ എഡിറ്റു ചെയ്ത് നീക്കിയത്? എന്നാണ് തൃണമൂല്‍ കോണ്‍ഗ്രസ് ചോദിക്കുന്നത്.
Discussion about this post