തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ തന്റെ തന്റെ വോട്ടവകാശം വിനിയോഗിച്ച് നടന് മോഹന്‍ലാല്‍. ‘ എന്റെ വോട്ടവകാശം ഞാന്‍ വിനിയോഗിച്ചു, നിങ്ങളും വിനിയോഗിക്കുക’ എന്ന് വോട്ട് ചെയ്ത ശേഷം മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. തിരുവനന്തപുരം മുടവന്മുകളിലെ ഗവ. സ്കൂളിലെ പോളിങ് ബൂത്തില്‍ ഒരു മണിക്കൂറോളം ക്യൂവില്‍ കാത്തു നിന്നാണ് മോഹന്‍ലാല്‍ വോട്ട് ചെയ്തത്.
നടന് ടൊവിനോ തോമസും തന്റെ സമ്മതിദാനവകാശം വിനിയോഗിച്ചുവെന്ന് ഫേസ്ബുക്കില്‍ കുറിച്ചു. വോട്ട് ചെയ്യുക എന്നതു നമ്മുടെ അവകാശം മാത്രമല്ല, ഉത്തരവാദിത്വം കൂടിയാണെന്ന കുറിപ്പോടെയാണ് ടൊവിനോയുടെ പോസ്റ്റ്. വോട്ട് പതിഞ്ഞ വിരലുയര്ത്തിക്കാണിച്ചുള്ള ഫോട്ടോയും താരം പങ്കുവെച്ചിട്ടുണ്ട്.
നടന് ഫഹദ് ഫാസിലും പിതാവും സംവിധായകനുമായ ഫാസിലും തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചു. വ്യക്തമായ രാഷ്ട്രീയം തനിക്കുണ്ടെന്ന വ്യക്തമാക്കിയ ഫഹദ് ഫാസില്‍ എല്ലാ തവണയും സമ്മതിദാനാവകാശം വിനിയോഗിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളോട് പറഞ്ഞു. മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ടവകാശം രേഖപ്പെടുത്തി. നടന്മാരായ അജു വര്‍ഗീസ്, ഉണ്ണിമുകുന്ദന്, സംവിധായകന് രഞ്ജിത്ത് ശങ്കര്‍ തുടങ്ങിയവരും വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post