ന്യൂഡല്‍ഹി: റാഫേല്‍ കരാറില്‍ മോഡി കള്ളനാണെന്ന് പറഞ്ഞതില്‍ സുപ്രീം കോടതിയില്‍ മാപ്പ് പറഞ്ഞ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് കേന്ദ്രമന്ത്രിയും ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠിയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ സ്മൃതി ഇറാനി. മാപ്പ് പറഞ്ഞതിലൂടെ രാഹുല്‍ ഗാന്ധി കള്ളനാണെന്ന് കുറ്റസമ്മതം നടത്തിയതാണെന്ന് സ്മൃതി പറഞ്ഞു.
”മോഡിയെ കള്ളനെന്ന് വിളിച്ചതിലൂടെ രാഹുല്‍ ഗാന്ധി കള്ളനാണെന്ന് സ്വയം സമ്മതിച്ചിരിക്കുകയാണ്. പ്രധാനമന്ത്രിയെയും സുപ്രീം കോടതിയെയും അപമാനിച്ചതിന് പൊതുജനം നിങ്ങള്‍ക്ക് മാപ്പ് തരില്ല” – സ്മൃതി ഇറാനി ട്വിറ്ററില്‍ കുറിച്ചു.
കാവല്ക്കാരന് കള്ളനാണെന്ന് സുപ്രീം കോടതിയും പറഞ്ഞെന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ഇതിനെ തുടര്‍ന്ന് ബിജെപി എംപിയായ മീനാക്ഷി ലേഖി സമര്‍പ്പിച്ച പരാതിയെ തുടര്‍ന്ന് സുപ്രീം കോടതി രാഹുല്‍ ഗാന്ധിക്ക് കോടതിയലക്ഷ്യ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ചൂടില്‍ പറഞ്ഞതാണെന്നും സുപ്രീം കോടതിയോട് മാപ്പ് പറയുന്നതായും രാഹുല്‍ ഗാന്ധി ഇതിന് മറുപടി നല്‍കിയിരുന്നു.
Discussion about this post