ജമ്മുകാശ്മീര്‍: പാകിസ്താന്റെ യുദ്ധവിമാനങ്ങള്‍ വെടിവച്ചിട്ട വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ധമാനെ വീരചക്ര പുരസ്കാരത്തിന് ശുപാര്‍ശ ചെയ്തു. ബലാക്കോട്ട് വ്യോമാക്രമണത്തിന് പിന്നാലെ പാക് സൈന്യം ഇന്ത്യയ്ക്ക് നേരെ ആക്രമണത്തിനൊരുങ്ങിയപ്പോള്‍ പ്രതിരോധിച്ചതും ശത്രുപക്ഷത്തിന്റെ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതും മുന്‍നിര്‍ത്തിയാണ് വീരചക്ര പുരസ്കാരത്തിനായി അഭിനന്ദന് വര്‍ധമാനെ വ്യോമസേന ശുപാര്‍ശ ചെയ്തത്.
അതേസമയം, സുരക്ഷാ വെല്ലുവിളി നേരിടുന്നതിനാല്‍ അഭിനന്ദനെ ശ്രീനഗറില്‍ നിന്നും സ്ഥലം മാറ്റി. കശ്മീര്‍ വ്യോമത്താവളത്തില്‍ നിന്ന് പടിഞ്ഞാറന്‍ മേഖലയിലേയ്ക്കാണ് മാറ്റം.
പാകിസ്താന്റെ പിടിയില്‍ നിന്ന് മോചിതനായി ഇന്ത്യയില്‍ മടങ്ങിയെത്തിയ കമാന്‍ഡര്‍ അഭിനന്ദന് വര്ധമാന് അധികം വൈകാതെ യുദ്ധവിമാനങ്ങള്‍ പറത്തിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ബംഗളൂരു ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എയറോ സ്പേസ് (ഐഎഎം) പരിശോധനാ റിപ്പോര്‍ട്ട് നല്കി. പാകിസ്താനില്‍നിന്ന് മടങ്ങിയെത്തിയ അഭിനന്ദന് ഒട്ടേറെ പരിശോധനകള്‍ക്ക് വിധേയനായിരുന്നു. വരുന്ന ആഴ്ചകളിലും അഭിനന്ദനെ മറ്റു പരിശോധനകള്‍ക്ക് വിധേയമാക്കും.
Discussion about this post